ഇംഗ്ലണ്ട് ബാറ്റർ ഗ്രഹാം തോർപ്പ് അന്തരിച്ചു

Newsroom

മുൻ ഇംഗ്ലണ്ട് ബാറ്റർ ഗ്രഹാം തോർപ്പ് അന്തരിച്ചു. 55 വയസ്സ് ആയിരുന്നു. 1993 നും 2005 നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സീനിയർ പുരുഷ ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ അഫ്ഗാനിസ്ഥാൻ്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതിന് ഇന്നാലെ അസുഖ ബാധിതനാവുകയും ക്രിക്കറ്റ് രംഗത്ത് നിന്ന് മാറി നിൽക്കുകയയുമായിരുന്നു.

Picsart 24 08 05 13 26 25 627

തോർപ്പ് ടെസ്റ്റിൽ 16 സെഞ്ച്വറി ഉൾപ്പെടെ 6744 ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 82 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1988 നും 2005 നും ഇടയിൽ സറേയ്ക്കുവേണ്ടി കളിച്ച അദ്ദേഹം കൗണ്ടിക്ക് വേണ്ടി ഏകദേശം 20,000 റൺസ് നേടി.