ഗോവയെ പുറത്താക്കി!! ജലജ് സക്സേന കേരളത്തിനായി 5 വിക്കറ്റ് നേടി

Newsroom

രഞ്ജി ട്രോഫിയിൽ ഇന്ന് ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുമ്പ് കേരളം ഗോവയെ ഓളൗട്ട് ആക്കി. 311 റൺസിനാണ് ഗോവ പുറത്തായത്. അവർ 46 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടി. കേരളത്തിനായി ജലജ് സക്സേനയാണ് ഈ മത്സരത്തിലും ബൗൾ കൊണ്ട് തിളങ്ങിയത്. അദ്ദേഹം 5 വിക്കറ്റുകൾ നേടി. സിജോ മോൻ ജോസഫ് 3 വിക്കറ്റും നേടി. വൈശാഖ്‌ ചന്ദ്രൻ ആണ് ബാക്കി രണ്ട് വിക്കറ്റുകൾ നേടിയത്.

ജലജ് 23 01 05 12 24 33 372

105 റൺസ് എടുത്ത ഇഷാൻ ഗദേഖറിന്റെ സെഞ്ച്വറി ആണ് ഗോവക്ക് കരുത്തായത്. 43 റൺസ് എടുത്ത ദർശൻ മിസൽ, 37 റൺസ് എടുത്ത മോഹിത് എന്നിവരും ഗോവയെ ലീഡ് നേടാൻ സഹായിച്ചു. നേരത്തെ കേരളം ആദ്യ ഇന്നിങ്സിൽ 265 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ എങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ല എങ്കിൽ കേരളത്തിന് ഒരു പോസിറ്റീവ് റിസൾട്ട് സാധ്യമാകില്ല.