പരിക്ക് മൂലം ഗ്ലെൻ ഫിലിപ്സ് ഐപിഎല്ലിൽ നിന്ന് പുറത്ത്

Newsroom

Picsart 25 04 12 14 04 33 130


സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഫീൽഡിംഗ് ചെയ്യുന്നതിനിടെ ഗ്രോയിന് പരിക്ക് പറ്റിയതിനെ തുടർന്ന് ന്യൂസിലാൻഡിൻ്റെ ഗ്ലെൻ ഫിലിപ്സിന് ഐപിഎൽ 2025 നഷ്ടമാകും. ഇതിനോടകം പ്രധാന പേസർ കാഗിസോ റബാഡ വ്യക്തിപരമായ കാരണങ്ങളാൽ ടൂർണമെൻ്റിൽ നിന്ന് നേരത്തെ പുറത്തായതിന് പിന്നാലെയാണ് ടൈറ്റൻസിന് ഈ തിരിച്ചടി.

1000135645

വെടിക്കെട്ട് ബാറ്റിംഗിനും മികച്ച ഫീൽഡിംഗിനും പേരുകേട്ട ഫിലിപ്സിന് ഈ സീസണിൽ ഇതുവരെ ജിടിക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല.