ഒന്നാം റാങ്കുകാരെ അട്ടിമറിക്കുക അസാധ്യമല്ല: ഗ്ലെന്‍ മാക്സ്വെല്‍

Sports Correspondent

ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനെ പരാജയപ്പെടുത്തുക പ്രയാസകരമല്ലെന്ന് പറഞ്ഞ് ഗ്ലെന്‍ മാക്സ്വെല്‍. കഴിഞ്ഞ ദിവസം സിംബാബ്‍വേയ്ക്കെതിരെ തന്റെ മികച്ച ഇന്നിംഗ്സിനു ശേഷമാണ് മാക്സ്വെല്ലിന്റെ ഈ വെളിപ്പെടുത്തുല്‍. നാളെ നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.

പാക്കിസ്ഥാനെ ഫൈനലില്‍ മറികടക്കാനാകുമെന്ന് പറഞ്ഞ മാക്സ്വെല്‍ പരമ്പരയില്‍ തന്നെ ഒരുവട്ടം ടീമിനു അത് സാധിച്ചിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ടീമിനു അത് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്, അത് തന്നെയാണ് പ്രധാനമെന്നും മാക്സ്വെല്‍ വ്യക്തമാക്കി. ന്യൂസിലാണ്ടിലും ഓസ്ട്രേലിയയിലും നടന്ന ടി20 പരമ്പരകളില്‍ അടുത്തിടെ വിജയം കൈവരിക്കുവാന്‍ ഓസ്ട്രേലിയയ്ക്കായതും ടീമിനു ആത്മവിശ്വാസം നല്‍കുമെന്ന് ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial