മാക്സ്‌വെൽ പരിക്കേറ്റ് പുറത്ത്, ഇനി ഈ സീസൺ ഐ പി എല്ലിൽ കളിക്കില്ല

Newsroom

Picsart 25 05 01 14 21 16 053
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് വിരലിന് പൊട്ടലേറ്റതിനെ തുടർന്ന് ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഇത് പഞ്ചാബ് കിംഗ്‌സിന് തിരിച്ചടിയായിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മഴ കാരണം ഈ മത്സരം ഉപേക്ഷിച്ചിരുന്നു..


ഈ സീസണിൽ അദ്ദേഹത്തിന് ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താരം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് പഞ്ചാബ് കിംഗ്‌സ് സോഷ്യൽ മീഡിയയിലൂടെ വാർത്ത സ്ഥിരീകരിച്ചു.


ടീം പകരക്കാരനെ സജീവമായി തേടുകയാണെന്നും ഐപിഎൽ നിയമങ്ങൾ അനുസരിച്ച് അവരുടെ 12-ാം ലീഗ് മത്സരത്തിന് മുമ്പ് ഇത് പൂർത്തിയാക്കുമെന്നും മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ് പറഞ്ഞു.