ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്‌സ് എന്നിവരോടൊപ്പം ശുഭ്‌മാൻ ഗില്ലും തിരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തിലെയും ചാമ്പ്യൻസ് ട്രോഫിയിലെയും അസാധാരണമായ ഫോം ആണ് ഗില്ലിനെ പരിഗണിക്കാൻ കാരണം.

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ സെഞ്ച്വറി ഉൾപ്പെടെ, തൻ്റെ അവസാന ആറ് ഏകദിന മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ 416 റൺസ് നേടി. അദ്ദേഹത്തിൻ്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ, അദ്ദേഹത്തിനെ ഐ സി സി റാങ്കിംഗിൽ ഒന്നാമതും എത്തിച്ചു.