ശുഭ്മൻ ഗിൽ ICCയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി

Newsroom

സെപ്റ്റംബറിലെ ഐസിസിയുടെ മികച്ച പുരുഷ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബറിൽ 80 റൺസ് ശരാശരിയിൽ 480 റൺസ് നേടിയ ഗിൽ, മുഹമ്മദ് സിറാജിനെയും ഇംഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലനെയും മറികടന്നാണ് പുരസ്കാരം സ്വന്തമാക്കിയത്.

ഗിൽ 23 10 10 09 25 46 642

ഗിൽ ഏഷ്യാ കപ്പിൽ 75.5 ശരാശരിയിൽ 302 റൺസ് നേടിയ ടോപ് സ്കോറർ ആയിരുന്നു. കൂടാതെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് ഇന്നിംഗ്‌സുകളിലായി 178 റൺസും താരം നേടി. സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെയും (121), പിന്നീട് ഓസ്ട്രേലിയക്ക് എതിരെയും (104) ഗിൽ സെഞ്ച്വറിയും നേടി.

ഇതുകൂടാതെ ഗിൽ കഴിഞ്ഞ മാസം മൂന്ന് അർധസെഞ്ചുറികളും നേടിയിരുന്നു. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് തവണ മാത്രമാണ് അദ്ദേഹം അമ്പതിൽ താഴെ സ്‌കോർ ചെയ്‌ത് പുറത്തായത്.