ഇന്ന് തേർഡ് അമ്പയർ ഗുഭ്മൻ ഗില്ലിന്റെ ക്യാച്ച് ഔട്ട് വിളിച്ചതിനെ വിമർശിച്ച് സെവാഗ് രംഗത്ത്. ക്യാച്ച് ക്ലിയർ ആണോ അല്ലയോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ, സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്കാണ് പോകേണ്ടിയിരുന്നതെന്ന് സെവാഗ് പറഞ്ഞു. അംബയറിന്റെ തീരുമാനം അംഗീകരിക്കാൻ ആകില്ല എന്നും സെവാഗ് പറഞ്ഞു.
“ശുഭ്മൻ ഗില്ലിന്റെ കാര്യത്തിൽ ആ തീരുമാനം എടുക്കുന്നതിനിടയിൽ തേർഡ് അമ്പയർക്ക് തെറ്റു പറ്റി. അവ്യക്തമായ തെളിവുകൾ അല്ലെങ്കിൽ സംശയമുണ്ടെങ്കിൽ, അത് നോട്ട് ഔട്ട്, ആണ്” സെവാഗ് ട്വിറ്ററിൽ കുറിച്ചു.
ഇന്ന് 18 റൺസ് എടുത്തു നിൽക്കെ ഗള്ളിയിൽ വച്ച് കാമറൂൺ ഗ്രീൻ ഒരു ഡൈവിംഗ് ക്യാച്ചിലൂടെ ആയിരുന്നു ഗില്ലിനെ പുറത്താക്കിയത്. തേർഡ് അമ്പയർ ഔട്ട് വിളിച്ചു എങ്കിലും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽ പന്ത് നിലത്ത് തട്ടുന്നത് വ്യക്തമായിരുന്നു.