ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിൽ ഓസ്ട്രേലിയയെ കിട്ടാൻ ആകും ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന് സുനിൽ ഗവാസ്കർ. ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ മത്സരത്തിന് ശേഷമായിരിക്കും ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ സ്ഥാനവും സെമി എതിരാളികളും തീരുമാനം ആകുന്നത്.

ഓസീസിൻ്റെ ദുർബലമായ പേസ് ആക്രമണം കാരണം ഇന്ത്യ ദക്ഷിണാഫ്രിക്കയെക്കാൾ ഓസ്‌ട്രേലിയയെ നേരിടാൻ താൽപ്പര്യപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇരു ടീമുകളും ശക്തരാണ്, പക്ഷേ അവർ കൂടുതൽ തവണ കളിച്ചിട്ടുള്ളതിനാലും ദക്ഷിണാഫ്രിക്കയെക്കാൾ നന്നായി അറിയാവുന്നതിനാലും ഇന്ത്യ ഓസ്‌ട്രേലിയയെയാകും കളിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. കൂടാതെ, ഓസ്‌ട്രേലിയക്ക് അവരുടെ പ്രധാന ബൗളർമാരായ സ്റ്റാർക്, കമ്മിൻസ്, ഹേസിൽവുഡ് എന്നിവരില്ല, അതിനാൽ അവരാകും കൂടുതൽ നല്ല എതിരാളികൾ.” ഗവാസ്‌കർ പറഞ്ഞു.