ഇന്ത്യൻ ക്രിക്കറ്റിനെയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും നിരന്തരം വിമർശിക്കുന്ന മുൻ പാകിസ്താൻ താരങ്ങൾക്ക് എതിരെ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. സാമൂഹിക മാധ്യമങ്ങളിൽ ഇരുന്ന് ഇന്ത്യൻ താരങ്ങളെ താഴേക്ക് വലിച്ച് ഇടാൻ ആണ് ഇവർ ശ്രമിക്കുന്നത് എന്ന് ഗവാസ്കർ പറയുന്നു.
സോഷ്യൽ മീഡിയയിൽ ഫോളേവേഴ്സും ശ്രദ്ധയും കിട്ടാനായി മുൻ ക്രിക്കറ്റ് താരങ്ങൾ, പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്നുള്ളവറ്റ് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെ ആക്രമിക്കുന്നത് ദയനീയ കാഴ്ചയാണെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി.
കൂടുതൽ ശ്രദ്ധയോ ഫോളോവേഴ്‌സിനെയോ ലഭിക്കുക എന്നതാണ് അവരുടെ ലക്ഷ്യം, ല്ല് ഇന്ത്യൻ കളിക്കാരെ കുറിച്ച് എന്തും പറയാം അവരെ നിന്ദിച്ചാലും പ്രശ്നമില്ല. ഇത് ചെയ്യുന്നവർക്ക് ശ്രദ്ധ കിട്ടും. അതിർത്തിക്കപ്പുറമുള്ളവരുടെ കാഴ്ച്ചപ്പാടുകൾ ഇന്ത്യൻ മാധ്യമങ്ങളിൽ സ്ഥിരമായി വരുമ്പോൾ അതൊരു സങ്കടകരമായ കാര്യമാണ് എന്ന് ഗവാസ്കർ പറഞ്ഞു.
ചില മുൻ പാകിസ്താൻ കളിക്കാർ ഇന്ത്യൻ കളിക്കാരെ വലിച്ചു താഴെയിടുന്നതും അവരെ അവഹേളിക്കുന്നതും നിത്യസംഭവമാണ്. തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരനെ പ്രതിരോധിക്കാൻ ഇന്ത്യൻ ആരാധകർ എത്തും എന്നും അത് പാകിസ്താൻ താരങ്ങൾക്ക് നേട്ടം ഉണ്ടാക്കും എന്നും വിമർശിക്കുന്നവർക്ക് അറിയാം. ഗവാസ്‌കർ കൂട്ടിച്ചേർത്തു.