ഇന്ത്യയുടെ സമീപകാല തോൽവികൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഗംഭീറിന് കീഴിൽ, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയും ന്യൂസിലൻഡിനെതിരായ ഹോം ടെസ്റ്റ് പരമ്പരയും ഇന്ത്യ തോറ്റതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഗംഭീർ നേരിട്ടു. എന്നാൽ തനിക്ക് സമ്മർദ്ദം അനുഭവപ്പെടുന്നില്ലെന്ന് ഗംഭീർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

“സോഷ്യൽ മീഡിയ- എൻ്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്? ഇതൊരു വെല്ലുവിളി നിറഞ്ഞതും അഭിമാനകരവുമായ ജോലിയാണ്, എനിക്ക് സമ്മർദ്ദം അനുഭവപ്പെടുന്നില്ല, കാരണം എൻ്റെ ശ്രദ്ധ ടീമിൽ ആണ്” ഗംഭീർ പറഞ്ഞു
ഇന്ത്യ ഇപ്പോൾ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോവുകയാണ്. അവിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ 4-1 വിജയം ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്.