മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഐ.സി.സിയെ നയിക്കാനുള്ള രാഷ്ട്രീയപരമായ കഴിവ് ഉണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ഗൗർ. ഐ.സി.സിയെ നയിക്കുന്നതിനേക്കാൾ കഠിനമായ ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനത്ത് ഗാംഗുലി മികച്ച പ്രവർത്തനങ്ങളാണ് നടത്തിയതെന്നും മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു.
ഇന്ത്യയിൽ ക്രിക്കറ്റിന് ലഭിക്കുന്ന പിന്തുണ തനിക്കറിയാമെന്നും അത്കൊണ്ട് തന്നെ ബി.സി.സി.ഐ പ്രസിഡണ്ട് എന്ന നിലയിൽ സൗരവ് ഗാംഗുലിയുടെ ജോലി കഠിനമാണെന്നും എന്നാൽ ഇതുവരെ ഗാംഗുലിയുടെ പ്രവർത്തങ്ങൾ നല്ല സൂചനകളാണ് നൽകുന്നതെന്നും ഡേവിഡ് ഗൗർ പറഞ്ഞു.
ഇത്തരമൊരു സ്ഥാനത്ത് ഇരിക്കുമ്പോൾ രാഷ്ട്രീയ വൈദഗ്ദ്ധ്യം അത്യാവിശ്യമാണെന്നും ഗാംഗുലിയുടെ മനോഭാവം വളരെ മികച്ചതാണെന്നും ഒരുപാട് കാര്യങ്ങളെ ഒരുമിച്ചു നിർത്താനുള്ള കഴിവ് ഗാംഗുലിക്ക് ഉണ്ടെന്നും ഡേവിഡ് ഗൗർ പറഞ്ഞു. അത് കൊണ്ട് തന്നെ ബി.സി.സി.ഐ മേധാവി എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്ക് അറിയാമെന്നും മുൻ ഇംഗ്ലണ്ട് താരം ചോദിച്ചു.