ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനാവാനുള്ള അപേക്ഷകരുടെ അഭിമുഖം ഇന്ന് നടക്കും. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ന് അഭിമുഖത്തിൽ പങ്കെടുക്കും. ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) മുംബൈയിൽ വെച്ചാണ് അഭിമുഖം നടത്തുന്നത്. ഗംഭീറിനൊപ്പം മറ്റൊരു സെലക്ടർ സ്ഥാനത്തേക്ക് അപേക്ഷക നൽകിയ ആൾക്കുള്ള അഭിമുഖവും ഇന്ന് നടത്തും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് അഭിമുഖം ആരംഭിക്കും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിലവിൽ രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയെ തിരയുകയാണ്. വേറെ അപേക്ഷകർ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഗംഭീറാകും അടുത്ത പരിശീലകൻ എന്നാണ് സൂചന.
അടുത്ത മാസം തുടക്കത്തിൽ ഗംഭീറിനെ നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റ്ർ റോൾ വഹിച്ച് അവരെ കിരീടത്തിലേക്ക് എത്തിക്കാൻ ഗംഭീറിന് ആയിരുന്നു. അതുപോലെ ഇന്ത്യയെ ഐ സി സി കിരീടങ്ങളിലേക്കും ഗംഭീറിന് എത്തിക്കാൻ ആകും എന്ന് ബി സി സി ഐ വിശ്വസിക്കുന്നു.