2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 1-3ന് പരമ്പര തോറ്റതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിന് കൂടുതൽ ഊന്നൽ നൽകണമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടു. സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റിൻ്റെ തോൽവിക്ക് ശേഷം സംസാരിക്കുക ആയിരുന്നു ഗംഭീർ.
“എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഗംഭീർ പറഞ്ഞു. “ഒരു കളി മാത്രമല്ല, അവർ ലഭ്യമാണെങ്കിൽ അവർക്ക് റെഡ്-ബോൾ ക്രിക്കറ്റ് കളിക്കാനുള്ള പ്രതിബദ്ധതയുണ്ടെങ്കിൽ, എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. ആഭ്യന്തര ക്രിക്കറ്റിന് നിങ്ങൾ പ്രാധാന്യം നൽകുന്നില്ലെങ്കിൽ, ടെസ്റ്റ് ക്രിക്കറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഫലങ്ങൾ ഒരിക്കലും ലഭിക്കില്ല.” ഗംഭീർ പറഞ്ഞു.