ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ 1-3 ന് തോറ്റതിന് ശേഷം വിമർശനങ്ങൾ നേരിട്ട മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്.

“ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. നിങ്ങൾ പരമ്പര ഓരോ പരമ്പരയായി നോക്കൂ. ഇന്ത്യ ഒരു പരമ്പര ജയിച്ചാൽ, നിങ്ങൾ നല്ല കാര്യങ്ങൾ സംസാരിക്കും; അവർ തോറ്റാൽ, നിങ്ങൾ വിമർശിക്കും.” 2024 ജൂലൈയിൽ ചുമതലയേറ്റതിനുശേഷം, ഇന്ത്യയുടെ അവസാന പത്ത് ടെസ്റ്റുകളിൽ ആറ് തോൽവികളും ശ്രീലങ്കയിൽ നടന്ന ഏകദിന പരമ്പര തോൽവിയും ഗംഭീർ നേരിട്ടിരുന്നു.
“അഞ്ച് വർഷത്തെയോ മൂന്ന് വർഷത്തെയോ കാലയളവിലാണ് ഞാൻ എപ്പോഴും ടീം ഗ്രാഫ് നോക്കുന്നത്., ഗൗതം ടീമിലേക്ക് വന്നതേയുള്ളൂ; അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്.” യുവരാജ് പറഞ്ഞു.