സ്പിന്നിനെതിരായ പ്രതിരോധത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ പതർച്ചയ്ക്ക് കാരണം ടി20 ക്രിക്കറ്റാണെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനോട് ഇന്ത്യ 113 റൺസിന് തോറ്റപ്പോൾ മിച്ചൽ സാൻ്റ്‌നർ 13 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തിരുന്നു.

“എത്രയധികം ടി20 ക്രിക്കറ്റ് കളിക്കുന്നുവോ അത്രയും കൂടുതൽ ആളുകൾ പന്തുകൾ പ്രതിരോധിക്കാൻ പാടുപെടും.” ഗംഭീർ പറഞ്ഞു.
“ഒരു സമ്പൂർണ്ണ ക്രിക്കറ്റ് കളിക്കാരൻ ടി20, ടെസ്റ്റ് ക്രിക്കറ്റുകൾ വിജയകരമായി കളിക്കുന്നവനാണ്. പ്രതിരോധത്തിൻ്റെ പ്രാധാന്യം നമ്മൾ താരങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കണം.” ഗംഭീർ പറഞ്ഞു