ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗംഭീറിനെയും ബി സി സി ഐ പരിഗണിക്കുന്നു എന്ന് റിപ്പോർട്ടുകൾ. റിക്കി പോണ്ടിംഗ്, സ്റ്റീഫൻ ഫ്ലെമിംഗ്,എന്നിവർക്ക് ഇപ്പം ഗംഭീറിനെയും ബി സി സി ഐ കാര്യമായി പരിഗണിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. വിദേശ പരിശീലകനെ ആണ് ബി സി സി ഐക്ക് താല്പര്യം എങ്കിലും ഇന്ത്യൻ പരിശീലകനിലേക്ക് അവർ എത്തുക ആണെങ്കിൽ ഗംഭീർ ആകും മുന്നിൽ എന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഇന്ത്യൻ ക്രിക്കറ്റിൽ സജീവമാണ് ഗംഭീർ. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശ്ടാവായി മികച്ച പ്രകടനമാണ് ഗംഭീർ നടത്തി കൊണ്ടിരിക്കുന്നത്. അവർ ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ആണ് ഫിനിഷ് ചെയ്തത് ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ൽ അദ്ദേഹം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഉപദേശകനായും നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.
ഗംഭീർ വരികയാണെങ്കിൽ തീർത്തും വേറിട്ട ഒരു ഇന്ത്യൻ ടീമിനെ കാണാൻ ആകും എന്ന് ക്രിക്കറ്റ് നിരീക്ഷകർ വിശ്വസിക്കുന്നു. ടി20 ലോകകപ്പ് കഴിഞ്ഞാൽ ഇപ്പോഴത്തെ പരിശീലകൻ ദ്രാവിഡ് സ്ഥാനം ഒഴിയും