സെപ്തംബർ 19 ന് ചെന്നൈയിൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ടീം തയ്യാറെടുക്കുമ്പോൾ എല്ലാ എതിരാളികളെയും ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അടിവരയിട്ടു. പാകിസ്ഥാനിൽ ബംഗ്ലാദേശിൻ്റെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയം അംഗീകരിച്ച ഗംഭീർ എന്നാൽ തങ്ങൾ ആരെയും ഭയക്കില്ല എന്നും പറഞ്ഞു.

“ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും എന്നാൽ ഞങ്ങൾ എല്ലാവരേയും ബഹുമാനിക്കുന്നുവെന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ. ബംഗ്ലാദേശിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ. ഞങ്ങൾ എതിരാളികളെ നോക്കുന്നില്ല, ഞങ്ങൾക്കറിയാവുന്ന കളിയാണ് ഞങ്ങൾ കളിക്കുന്നത്,” ഗംഭീർ പറഞ്ഞു.
ബംഗ്ലാദേശിൻ്റെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു, “പാകിസ്ഥാനിൽ അവർ ചെയ്തതിന് ഞാൻ അവരെ അഭിനന്ദിക്കുന്നു. എന്നാൽ ഇതൊരു പുതിയ പരമ്പരയാണ്, അവർ ഒരു ഗുണനിലവാരമുള്ള ടീമാണ്. ഞങ്ങൾക്ക് നല്ല ക്രിക്കറ്റ് കളിക്കണം.” അദ്ദേഹം പറഞ്ഞു.