എല്ലാ കളിക്കാരും മൂന്ന് ഫോർമാറ്റും കളിക്കണം എന്നും ഒരു ഫോർമാറ്റിനായി മാത്രം പ്രത്യേക താരങ്ങൾ എന്നതിൽ താൻ വിശ്വസിക്കുന്നില്ല എന്നും ഇന്ത്യയുടെ പുതിയ പരിശീലകൻ ഗൗതം ഗംഭീർ. എല്ലാ ഫോർമാറ്റിലും കളിച്ചാൽ പരിക്ക് വരും എന്നതിൽ കാര്യമില്ല എന്നും ഇത് പ്രൊഫഷണൽ കായിക രംഗത്ത് സാധാരണ കാര്യമാണെന്നും ഗംഭീർ പറഞ്ഞു.
“പരിക്കുകൾ കായികതാരങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിച്ചതിനാൽ നിങ്ങൾക്ക് പരിക്കേൽക്കുക ആണെങ്ക, നിങ്ങൾ തിരികെ പോയി സുഖം പ്രാപിച്ച് വീണ്ടും വരിക.” ഗംഭീർ പറഞ്ഞു.
“നിങ്ങൾ മൂന്ന് ഫോർമാറ്റുകളിലും കളിക്കണം. ടെസ്റ്റ് മത്സരങ്ങൾക്കായി അവനെ നിലനിർത്താൻ പോകുന്നു, ഏകദിനത്തിനായി ഇവരെ നിർത്താൻ പോകുന്നു ഇങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. പരിക്കും ജോലിഭാരവും കാര്യങ്ങളും ഞങ്ങൾ കൈകാര്യം ചെയ്യാൻ അങ്ങനെ ചെയ്യേണ്ട കാര്യമില്ല,” സ്റ്റാർ സ്പോർട്സ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഗംഭീർ പറഞ്ഞു.
“പ്രൊഫഷണൽ ക്രിക്കറ്റർമാരെ നോക്കൂ, നിങ്ങൾക്ക് വളരെ ചെറിയ സ്പാൻ മാത്രമേ പ്രൊഫഷണൽ ആയി ലഭിക്കുകയുള്ളൂ. നിങ്ങൾ നിങ്ങളുടെ രാജ്യത്തിനായി കളിക്കുമ്പോൾ നിങ്ങൾക്ക് കഴിയുന്നത്ര കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ മികച്ച ഫോമിലായിരിക്കുമ്പോൾ, മൂന്ന് ഫോർമാറ്റുകളും കളിക്കുക,” ഗംഭീർ വിശദീകരിച്ചു.