കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേസർ ഹർഷിത് റാണ, മുൻ മെന്റർ ഗൗതം ഗംഭീറിന്റെ സാന്നിധ്യം ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ മിസ് ചെയ്യുന്നുണ്ട് എന്ന് തുറന്നുപറഞ്ഞു. ഗംഭീർ ടീമിന് നൽകിയിരുന്ന ഊർജ്ജവും പ്രഭാവലയവും താൻ മിസ് ചെയ്യുന്നുണ്ടെന്നും ഹർഷിത് വ്യക്തമാക്കി.

ഗംഭീർ ഫ്രാഞ്ചൈസിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റിരുന്നു. “ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫ് അടിസ്ഥാനപരമായി പഴയത് തന്നെയാണ്. അഭിഷേക് നായർ തിരിച്ചെത്തിയിട്ടുണ്ട്, പക്ഷേ ഗംഭീർ കൊണ്ടുവന്ന ആ ഒരു ത്രില്ലിംഗ് ഘടകം നഷ്ടമായി, അതാണ് വ്യക്തിപരമായി എനിക്ക് മിസ് ചെയ്യുന്നത് എന്ന് തോന്നുന്നത്.”
അദ്ദേഹം കൂട്ടിച്ചേർത്തു
“അദ്ദേഹത്തിന് ഒരു പ്രത്യേക പ്രഭാവലയമുണ്ട്, അത് ടീമിനെ ഒന്നിപ്പിച്ച് കൊണ്ടുപോകാൻ സഹായിക്കും എന്ന് നിങ്ങൾക്കറിയാം. ഞാൻ അതിനെക്കുറിച്ചാണ് സൂചിപ്പിച്ചത്.”
റാണ പറഞ്ഞു