ഇന്ത്യയുടെ പുതിയ പരിശീലകൻ ഗൗതം ഗംഭീർ ടീമിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ പറഞ്ഞു. ഗംഭീറിന്റെ കളിയിലെ അഗ്രസീവ് മെന്റാലിറ്റി അവനെ ഏറെ സഹായിക്കും എന്ന് താൻ വിശ്വസിക്കുന്നു എന്നും ബ്രെറ്റ് ലീ പറയുന്നു.
“അവൻൽ തനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഒരു മികച്ച ജോലി ചെയ്യാറുണ്ട്. കെകെആറിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയത് മികച്ച ഉദാഹരണമാണ്. അവൻ എപ്പോഴും ടീമിനായി അവിടെ ഉണ്ടായിരുന്നു, എപ്പോഴും തൻ്റെ കളിക്കാരെ ഒന്നിപ്പിക്കാനും ടീമിനെ കണക്റ്റ് ചെയ്യാനും അവൻ ഒരു വഴി കണ്ടെത്തുന്നു.” ബ്രെറ്റ് ലീ പറഞ്ഞു.
“ഗംഭീർ ടീമിൻ ഒരു ഉറച്ച ഘടന നിർമ്മിക്കുന്നു. അവൻ ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിൻ്റെ ആക്രമണ മനോഭാവവും എന്തായാലും വിജയിക്കബ്ബം മനോഭാവവും ഇന്ത്യയെ സഹായിക്കും. ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ തിളങ്ങി. ഗൗതം ഗംഭീർ പരിശീലകനായി എത്തുന്നതോടെ ഇന്ത്യ സുരക്ഷിതമായ കൈകളിലാണ്. ”ലീ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.