ലോകകപ്പിൽ ബാബർ തീപ്പൊരി പ്രകടനം നടത്തും എന്ന് ഗംഭീർ

Newsroom

വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കത്തിക്കയറുമെന്ന് വെറ്ററൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ ആണ് താൻ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്ന താരം എന്ന് ഗംഭീർ പറഞ്ഞു. ബാബറിന് ഏഷ്യാ കപ്പിൽ അത്ര നല്ല പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നില്ല, എങ്കിലും ലോകകപ്പിൽ ബാബർ തിളങ്ങും എന്ന് ഗംഭീർ പറയുന്നു.

India Pak Babar Kohli

“ഈ ലോകകപ്പിൽ സ്റ്റേജിന് തീപിടിക്കുന്ന തരത്തിൽ ഉള്ള പ്രകടനം നടത്താൻ ബാബർ അസമിന് കഴിയും. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിങ്ങനെ മികച്ച ബാറ്റർമാർ ലോകകപ്പിൽ ഉണ്ട്. എന്നാൽ ബാബർ അസമിന് അവരിൽ നിന്നൊക്കെ മാറി ഒരു നിലവാരമുണ്ട്, ”ഗംഭീർ പറഞ്ഞു.

ബാബർ അസമിന്റെ ബാറ്റിങിനെ തന്നെയാകും പാകിസ്താനും ഏറെ ആശ്രയിക്കുക. ഏഷ്യ കപ്പിലെ നിരാശ തീർക്കുക കൂടെയാകും പാകിസ്താന്റെ ലോകകപ്പിലെ ലക്ഷ്യം.