ഗാബ ടെസ്റ്റ് സമനിലയിൽ. മഴ കാരണം കളി തുടരാനുള്ള സാഹചര്യം ഇല്ല എന്ന് വിധിച്ചതോടെ ഇരു ക്യാപ്റ്റന്മാരും സമനില അംഗീകരിച്ചു. ഇതോടെ പരമ്പര 3 ടെസ്റ്റ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 1-1 എന്ന നിലയിലാണ്. 275 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 8 റൺസ് എടുത്ത് നിൽക്കെ ആണ് മഴ എത്തിയത്.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ നേരത്തെ ഡിക്ലയർ ചെയ്തിരുന്നു. 89-7 എന്ന നിലയിൽ നിൽക്കെ ആണ് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തത്.
ഓസ്ട്രേലിയക്ക് എതിരെ ഇന്ന് ഇന്ത്യ മികച്ച രീതിയിലാണ് ബൗൾ ചെയ്തത്. ബുംറ 3 വിക്കറ്റും സിറാജ്, ആകാശ് ദീപ് എന്നിവർ 2 വിക്കറ്റ് വീതവും നേടി. അലക്സ് കാരിയും കമ്മിൻസും അല്ലാതെ ഓസ്ട്രേലിയക്കായി ബാറ്റു കൊണ്ടാരും തിളങ്ങിയില്ല. കാരി 20 റൺസും കമ്മിൻസ് 22 റൺസും എടുത്തു.