വാതുവെപ്പിൽ പെട്ട മുൻ ദക്ഷിണാഫ്രിക്കൻ താരം ഗുലാം ബോധിക്ക് അഞ്ച് വർഷം തടവുശിക്ഷ. പ്രിട്ടോറിയൻ കോടതിയാണ് താരത്തെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചത്. 2015ൽ നടന്ന വാതുവെപ്പുമായി ബന്ധപ്പെട്ടാണ് താരത്തിന് ശിക്ഷ ലഭിച്ചത്. 2015ൽ നടന്ന റാം സ്ലാം ടി20 ടൂർണമെന്റിനിടെ വാതുവെപ്പ് നടത്താൻ ശ്രമിച്ചു എന്നതിന്റെ പേരിലാണ് താരം പിടിക്കപെടുന്നത്.
ഹാൻസി ക്രോണയുടെ വാതുവെപ്പ് വിവാദത്തിന് ശേഷം നിലവിൽ വന്ന നിയമത്തിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ താരമാണ് ഗുലാം ബോധി. 40 കാരനായ ബോധി വാതുവെപ്പ് നിയമത്തിലെ എട്ട് നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിലാണ് ശിക്ഷിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി രണ്ട് ഏകദിന മത്സരങ്ങളും ഒരു ടി20യും ഗുലാം ബോധി കളിച്ചിട്ടുണ്ട്.