ആദ്യ സെഷന്‍ മഴ മൂലം നഷ്ടം

ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ആദ്യ സെഷന്‍ നഷ്ടമായി. മഴ കാരണമാണ് ടോസ് വൈകിയത്. കൊറോണ മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് നിര്‍ത്തി വെച്ച ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് തിരിച്ചെത്തുമ്പോളാണ് രസം കൊല്ലിയായി മഴയെത്തിയത്.

മഴ ഇല്ലെങ്കിലും പിച്ചിലെ നനവ് മാറാത്തതിനാലാണ് ടോസ് വൈകുന്നത്. ഇതോടെ ഉച്ച ടീമുകള്‍ ഉച്ച ഭക്ഷണം നേരത്തെ ആക്കുകയായിരുന്നു. കൊറോണയ്ക്ക് ശേഷം പുതിയ നിയമങ്ങളോടു കൂടിയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉമിനീര്‍ വിലക്കും മറ്റു പുതിയ നിയമങ്ങള്‍ക്കും ശേഷം ക്രിക്കറ്റിന്റെ മടങ്ങിവരവിനായി ആരാധകര്‍ കാത്തിരിക്കുമ്പോളാണ് വില്ലനായി മഴയെത്തിയത്.

Exit mobile version