ഫിഞ്ച് ബിഗ് ബാഷും നിർത്തി, ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

മെൽബൺ റെനഗേഡ്‌സുമായുള്ള നിലവിലെ സീസണിന്റെ അവസാനത്തോടെ ബിബിഎല്ലിൽ നിന്ന് വിരമിക്കും എന്ന് ഫിഞ്ച് പ്രഖ്യാപിച്ചു‌. ഇതോടെ ആരോൺ ഫിഞ്ച് തന്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കും. താരം ലെജൻഡ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്നത് തുടരും.

ഫിഞ്ച് 24 01 04 15 43 39 706

ഫിഞ്ച് നിലവിൽ റെനഗേഡ്‌സിന്റെ ഇലവന്റെ ഭാഗമല്ല, എന്നാൽ ജനുവരി 13 ന് മാർവൽ സ്റ്റേഡിയത്തിൽ മെൽബൺ സ്റ്റാർസിനെതിരെ താരത്തിനായി ഒരു വിടവാങ്ങൽ മത്സരം കളിക്കാൻ ക്ലബ് പദ്ധതിയിടുന്നുണ്ട്

33.70 ന് 11,458 റൺസും 138.21 സ്‌ട്രൈക്ക് റേറ്റുമായി അദ്ദേഹം നിലവിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർമാരിൽ ഏഴാം സ്ഥാനത്താണ്. 2018ൽ സിംബാബ്‌വെയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്കായി നേടിയ 172 റൺസായിരുന്നു അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ.

ബിബിഎല്ലിൽ ക്രിസ് ലിന്നിനു പിന്നിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം. 2022 അവസാനത്തോടെ ഏകദിനത്തിൽ നിന്ന് വിരമിച്ച ഫിഞ്ച് 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2021 ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയെ നയിച്ചത് അദ്ദേഹം ആയിരുന്നു.