ഇംഗ്ലണ്ടിനെതിരെ ഫവദ് അലമിന് ഒരു അവസരം ലഭിയ്ക്കണം – റമീസ് രാജ

Sports Correspondent

ഇംഗ്ലണ്ടിനെതിരെെയുള്ള ടെസ്റ്റ് പരമ്പരയില്‍ തീര്‍ച്ചയായും ഒരു അവസമെഹ്കിലും ഫവദ് അലമിന് നല്‍കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം റമീസ് രാജ. 2009ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ പാക്കിസ്ഥാന്‍ ദേശീയ ടീമിലേക്ക് താരത്തിന് പ്രവേശനം പലപ്പോഴും നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ പ്രായം താരത്തിന് അനുകൂലമല്ലാത്ത സ്ഥിതിയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് ഒരവസരം നല്‍കുന്നില്ലെങ്കില്‍ അത് നീതികേടാണെന്ന് റമീസ് വ്യക്തമാക്കി.