കോവിഡ് വൈറസ് ബാധക്ക് ശേഷം ഫാസ്റ്റ് ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ. കൊറോണ വൈറസ് ബാധയുടെ കാലത്തിന് ശേഷം ഫാസ്റ്റ് ബൗളർമാർക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഷ്ട്ടപെടുമെന്നും ഇർഫാൻ പഠാൻ പറഞ്ഞു.
ഫാസ്റ്റ് ബൗളർമാർക്ക് തങ്ങളുടെ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ ചുരുങ്ങിയത് 4 മുതൽ 6 ആഴ്ചകൾ വരെ വേണമെന്നും ഇർഫാൻ പഠാൻ പറഞ്ഞു. അത്കൊണ്ട് തന്നെ ഫാസ്റ്റ് ബൗളമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും എന്നാൽ സ്പിന്നർമാർക്കും ബാറ്റ്സ്മാൻമാർക്കും ഇത് പേടിക്കേണ്ട ആവശ്യം ഇല്ലെന്നും ഇർഫാൻ പഠാൻ പറഞ്ഞു.
117 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പാരമ്പരയോടെ കൊറോണ വൈറസ് ബാധക്ക് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിച്ചത്.