കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ആരാധകരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുമെന്ന് ബി.സി.സി.ഐ. അത്കൊണ്ട് തന്നെ അടച്ചിട്ട സ്റ്റേഡിയത്തിൽ ഐ.പി.എൽ പോലുള്ള മത്സരങ്ങൾ നടത്താൻ തയ്യാറാണെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.
നിലവിൽ കായികമത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഗേറ്റ് കളക്ഷന് കൂടുതൽ പ്രാധാന്യം നൽകുന്നില്ലെന്നും ബി.സി.സി.ഐക്കും സംസ്ഥാന അസ്സോസിയേഷനുകൾക്കും നിലനിൽക്കാൻ ടെലിവിഷൻ സംപ്രേഷണത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മതിയാവുമെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.
നേരത്തെ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു കായിക മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രം നടത്തിയാൽ മതിയെന്ന നിർദേശവുമായി രംഗത്തുവന്നിരുന്നു. കായിക താരങ്ങൾ എല്ലാം അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം കളിക്കാൻ തയ്യാറാവണമെന്നും കായിക മന്ത്രി നിർദ്ദേശിച്ചിരുന്നു.