ന്യൂസിലാൻഡ് പരമ്പരയിൽ നിന്ന് ഫഖർ സമാൻ പുറത്ത്

Staff Reporter

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലാൻഡ് പരമ്പരയിൽ നിന്ന് ഫഖർ സമാൻ പുറത്ത്. താരത്തിന് പനി സ്ഥിരീകരിച്ചതോടെയാണ് പരമ്പരക്കുള്ള ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയത്. പാകിസ്ഥാൻ ടീം ന്യൂസിലാൻഡിലേക്ക് തിരിക്കുന്നതിന് മുൻപ് താരത്തിന്റെ അസുഖത്തിൽ മാറ്റം വരാതിരുന്നതിനെ തുടർന്നാണ് പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയത്.

എന്നാൽ താരത്തിന് കോവിഡ് ഇല്ലെന്നും പരിശോധന ഫലം നെഗറ്റീവ് ആണെന്നും ടീം ഡോക്ടർ സുഹൈൽ സലീം വ്യക്തകമാക്കി. താരത്തിന് പനിയുടെ ലക്ഷണങ്ങൾ കണ്ടതിന് ശേഷം ഫഖർ സമാനെ മറ്റുള്ള ടീം അംഗങ്ങളുമായി ബന്ധപെടുന്നതിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്നും ടീം ഡോക്ടർ അറിയിച്ചു. താരത്തിന്റെ അസുഖത്തിന്റെ പുരോഗതി നീരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ താരം ടീമിനൊപ്പം ന്യൂസിലാൻഡിലേക്ക് പോവില്ലെന്നും ടീം ഡോക്ടർ പറഞ്ഞു.

പാകിസ്ഥാൻ ന്യൂസിലാൻഡിൽ മൂന്ന് ടി20 മത്സരങ്ങളും റാൻഡ് ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുക. ഡിസംബർ 18നാണ് പരമ്പരയിലെ ആദ്യ മത്സരം.