പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡിസംബർ 10 ന് ആരംഭിക്കുന്ന ടി20 ഐ പരമ്പരയിൽ ഓപ്പണർ ഫഖർ സമനെയും ഇമാം ഉൾ ഹഖിനെയും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണച്ചും പി സി ബിയെ വിമർശിച്ചും പ്രതികരണം നടത്തിയതിന് പി സി ബി അദ്ദേഹത്തിന് എതിരെ നേരത്തെ അച്ചടക്ക നടപടി എടുത്തിരുന്നു.

കേന്ദ്ര കരാറിൽ നിന്ന് പുറത്തായ ഫഖറിന് വീണ്ടും കേന്ദ്ര കരാർ ലഭിക്കും എന്നും പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിലവിലെ പരമ്പരയിൽ ഫഖറിനെ ഉൾപ്പെടുത്തിയിരുന്നില്ല.