അഫ്ഗാൻ താരം നബി മരിച്ചെന്ന് സോഷ്യൽ മീഡിയ, വാർത്തകൾ തള്ളി താരം

Staff Reporter

അഫ്ഗാൻ ക്രിക്കറ്റ് താരം മുഹമ്മദ് നബി മരിച്ചെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ. തുടർന്ന് താരം തന്നെ സോഷ്യൽ മീഡിയയിലൂടെ വാർത്ത വ്യജമാണെന്ന് പറഞ്ഞു. വ്യാജ വാർത്ത പരക്കുന്നതിന് തൊട്ട് മുൻപ് താരം അഫ്ഗാൻ ടീമിന്റെ കൂടെ പരിശീലനം നടത്തുന്ന ഫോട്ടോയും അഫ്ഗാൻ ക്രിക്കറ്റ് അസോസിയേഷൻ ട്വിറ്റെർ അക്കൗണ്ട് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ തുടർന്നും വാർത്ത പ്രചരിക്കുകയായിരുന്നു. തുടർന്നാണ് താരം സോഷ്യൽ മീഡിയയിൽ വന്ന് വാർത്ത വ്യജമാണെന്ന് പറഞ്ഞത്.

ഹൃദയാഘാതം മൂലം താരം മരിച്ചെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അഫ്ഗാനിസ്ഥാന് വേണ്ടി 121 ഏകദിന മത്സരങ്ങൾ കളിച്ച മുഹമ്മദ് നബി 2699 റൺസ് നേടിയിട്ടുണ്ട്. കൂടാതെ 128 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന് വേണ്ടി 3 ടെസ്റ്റ് മത്സരങ്ങൾ കളിച്ച നബി ബംഗ്ളദേശിനെതിരേ നടക്കാൻ പോവുന്ന ടെസ്റ്റിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കും.