ന്യൂസിലാണ്ടിനെതിരെ ബേ ഓവലില്‍ പാക്കിസ്ഥാന് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 239 റണ്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഫഹീം അഷ്റഫും നടത്തിയ ചെറുത്ത്നില്പാണ് പാക്കിസ്ഥാന്റെ സ്കോറിന് മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 80/6 എന്ന നിലയിലേക്ക് വീണ ടീമിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് പൊരുതി നില്‍ക്കുവാന്‍ സഹായിച്ചത്.
80/6 എന്ന നിലയില്‍ നിന്ന് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഫഹീം അഷ്റഫും ചേര്‍ന്നാണ് പാക്കിസ്ഥാന്റെ ചെറുത്ത്നില്പ് നടത്തിയത്. ഏഴാം വിക്കറ്റില്‍ 107 റണ്‍സ് നേടി പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു കൂട്ടുകെട്ട് റണ്ണൗട്ട് രൂപത്തിലാണ് വേര്‍പിരിക്കപ്പെട്ടത്.
71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. റിസ്വാന്‍ പുറത്തായ ശേഷവും മികവ് തുടര്‍ന്ന ഫഹീം അഷ്റഫ് പാക്കിസ്ഥാന്‍ സ്കോര്‍ 232 റണ്‍സില്‍ എത്തിച്ച് ഫോളോ ഓണ്‍ ഒഴിവാക്കുവാന്‍ ടീമിനെ സഹായിച്ചു.
91 റണ്‍സ് നേടിയ ഫഹീം പുറത്തായതോടെ പാക്കിസ്ഥാന്റെ ഇന്നിംഗ്സിന് സമാപ്തിയും മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. 192 റണ്‍സിന്റെ ലീഡ് നേടുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചു. ന്യൂസിലാണ്ടിന് വേണ്ടി കൈല്‍ ജാമിസണ്‍ മൂന്നും ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.