മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനെ വരാനിരിക്കുന്ന ഐപിഎൽ 2025 സീസണിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ (ഡിസി) വൈസ് ക്യാപ്റ്റനായി നിയമിച്ചു, അക്സർ പട്ടേലിൻ്റെ ഡെപ്യൂട്ടി ആയി അദ്ദേഹം പ്രവർത്തിക്കും. കഴിഞ്ഞ മൂന്ന് സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (ആർസിബി) നയിച്ച ഡു പ്ലെസിസ്, മെഗാ ലേലത്തിന് മുന്നോടിയായി റിലീസ് ചെയ്യപെട്ടിരുന്നു. അടിസ്ഥാന വിലയായ 2 കോടിക്ക് ആണ് ഡുപ്ലസിസിനെ ഡിസി സ്വന്തമാക്കിയത്.

ഡു പ്ലെസിസൈ ഐ പി എല്ലിൽ 145 മത്സരങ്ങളിൽ നിന്ന് 35.99 ശരാശരിയിലും 136.37 സ്‌ട്രൈക്ക് റേറ്റിലും 4,571 റൺസ് നേടിയിട്ടുണ്ട്. തങ്ങളുടെ ആദ്യ ഐപിഎൽ ചാമ്പ്യൻഷിപ്പ് ലക്ഷ്യമിടുന്ന ഡിസി, നേതൃത്വത്തിലും പരിശീലനത്തിലും കാര്യമായ മാറ്റങ്ങൾ ഇത്തവണ വരുത്തി,