ഇംഗ്ലണ്ടിൽ വെച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണെ നേരിടുകയെന്നത് ബാറ്റ്സ്മാൻ എന്ന നിലയിൽ തനിക്ക് കടുത്ത വെല്ലുവിളിയാണെന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏതൊരു ബൗളറെ നേരിടുകയെന്നത് കടുത്ത വെല്ലുവിളിയാന്നെങ്കിലും ഇംഗ്ലണ്ടിൽ വെച്ച് ജെയിംസ് ആൻഡേഴ്സണെ നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളിയാണെന്ന് രഹാനെ പറഞ്ഞു.
ജെയിംസ് ആൻഡേഴ്സണ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ എല്ലാം വ്യക്തമായി അറിയുന്നത്കൊണ്ട് താരത്തെ അവിടെ വെച്ച് നേരിടുകയെന്നത് എളുപ്പമായിരുന്നില്ലെന്നും രഹാനെ പറഞ്ഞു. കൊറോണ വൈറസ് ബാധ എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും എന്നാൽ തന്റെ 6 മാസം ആയ കുട്ടിയോടൊപ്പം സമയം ചിലവഴിക്കാൻ കഴിയുന്നത് നല്ല കാര്യമാണെന്നും രഹാനെ പറഞ്ഞു.
കായിക രംഗത്ത് സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, റോജർ ഫെഡറർ എന്നിവരാണ് തന്റെ റോൾ മോഡൽ എന്നും 2015 ഓസ്‌ട്രേലിയൻ ഓപ്പണിനിടെ റോജർ ഫെഡററെ കണ്ടത് ഒരു മികച്ച ഓർമയാണെന്നും രഹാനെ പറഞ്ഞു.