യൂറോ ടി20 സ്ലാമിന്റെ ഉദ്ഘാടന സീസൺ രണ്ടാം വര്‍ഷവും മാറ്റി വെച്ചു

Sports Correspondent

കോവിഡ് കാരണം യൂറോ ടി20 സ്ലാമിന്റെ ഉദ്ഘാടന സീസൺ മാറ്റി വെച്ചു. ഇത് രണ്ടാം വര്‍ഷമാണ് ടൂര്‍ണ്ണമെന്റ് ഇപ്രകാരത്തിൽ മാറ്റുന്നത്. 2022ല്‍ ആവും ടൂര്‍ണ്ണമെന്റ് നടത്തുകയെന്നാണ് അധികാരികള്‍ അറിയിച്ചത്.

ക്രിക്കറ്റ് അയര്‍ലണ്ട് ആണ് ഈ വിവരം പുറത്ത് വിട്ടത്. കോവിഡിന്റെ പുതിയ വേരിയന്റ് എത്തിയതും ഐപിഎൽ റീഷെഡ്യൂള്‍ ചെയ്തതുമാണ് അയര്‍ലണ്ട് ബോര്‍ഡിനെ ടൂര്‍ണ്ണമെന്റ് നീട്ടുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

Eurot20slam

ഐപിഎലിനെയും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെയും എത്തരത്തിൽ കോവിഡ് ബാധിച്ചുവെന്നത് മനസ്സിലാക്കുവാനും എതെല്ലാം വിധത്തിൽ അവയെ കൈകാര്യം ചെയ്തുവെന്നതും മനസ്സിലാക്കി അടുത്ത വര്‍ഷം നടത്തുന്നതാണ് ഏറെ മികച്ചതെന്നും അയര്‍ലണ്ട് ക്രിക്കറ്റ് വ്യക്തമാക്കി.