സന്നാഹ മത്സരം മൂന്ന് ദിവസമായി ചുരുക്കിയതിനു വിശദീകരണം നല്‍കി എസെക്സ്

Sports Correspondent

ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരം മൂന്ന് ദിവസമാക്കി ചുരുക്കിയതിനു വിശദീകരണം നല്‍കി എസെക്സ്. ബിസിസിഐയുടെ ആവശ്യ പ്രകാരമാണ് ഇംഗ്ലണ്ട് & വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും എസെക്സ് ക്രിക്കറ്റും ഈ തീരുമാനത്തിലെത്തിയതെന്ന് വിശദീകരിക്കുന്ന കുറിപ്പില്‍ കാരണമായി പറയുന്നത് ഇംഗ്ലണ്ടിലെ കാലാസ്ഥയെയാണ്. ഇംഗ്ലണ്ടില്‍ അതിശൈത്യമാണിപ്പോളെന്നും ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ടില്‍ കളിക്കുന്നതിനാലും സന്നാഹ മത്സരം ജൂലൈ 25 മുതല്‍ ജൂലൈ 27 വരെ മാത്രമാവും നടക്കുകയെന്ന് അറിയിക്കുകയായിരുന്നു.

ഓരോ ദിവസവും രാവിലെ 11 മണിയ്ക്കാവും മത്സരം ആരംഭിക്കകു. കളി നടക്കാത്ത ദിവസങ്ങളില്‍ ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നും എസെക്സ് അിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial