ആദ്യ പത്തോവറില്‍ ഇംഗ്ലണ്ട് കൈവിട്ടു – ഓയിന്‍ മോര്‍ഗന്‍

Sports Correspondent

ജേസണ്‍ റോയി ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിംഗിനെതിരെ റണ്‍സ് കണ്ടെത്തുവാന്‍ കഴിയാതെ പോയപ്പോള്‍ ആദ്യ പത്തോവറില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കാത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍.

പിച്ച് അല്പം പേസ് കുറഞ്ഞതായിരുന്നുവെന്നും ഇംഗ്ലണ്ട് ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തതെന്നും പറഞ്ഞ ഓയിന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സമ്മതിച്ചു.

ഈ പിച്ചില്‍ കളിക്കാനായതില്‍ സന്തോഷമുണ്ടെങ്കിലും കളിച്ച രീതിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ഇംഗ്ലണ്ട് നായകന്‍ അഭിപ്രായപ്പെട്ടു.