ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. മഴ മൂലം വൈകിയാണ് ടോസ് പൂർത്തിയാക്കിയത്. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനോട് 4 വിക്കറ്റിന് തോറ്റ ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ നയിച്ച ബെൻ സ്റ്റോക്സിന് പകരം ജോ റൂട്ട് ആണ് ഈ മത്സരത്തിൽ ഇംഗ്ലണ്ടിനെ നയിക്കുന്നത്.
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് മാർക്ക് വുഡിനും ജെയിംസ് ആൻഡേഴ്സണും വിശ്രമം അനുവദിച്ചിട്ടുണ്ട്. കൂടാതെ ബയോ സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറിനും ഇംഗ്ലണ്ട് ടീമിൽ ഇടം ലഭിച്ചിട്ടില്ല.