ഇംഗ്ലണ്ടിനെ ഞെട്ടിച്ച് വെസ്റ്റിൻഡീസ്, ലീഡ് നേടാൻ ആകുമെന്ന പ്രതീക്ഷയിൽ

Newsroom

വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ രണ്ടാം ദിനം മികച്ച ബാറ്റിംഗ് കാഴ്ചവെച്ച് വെസ്റ്റിൻഡീസ്. ഇന്ന് കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ അവർ 351-5 എന്ന നിലയിലാണ്‌. ഇപ്പോൾ അവർ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 65 റൺസ് മാത്രം പിറകിലാണ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 416ന് ഓളൗട്ട് ആയിരുന്നു.

ഇംഗ്ല 24 07 20 00 37 09 252

കവെം ഹോഡ്ജ് സെഞ്ച്വറുയുമായി വെസ്റ്റിൻഡീസിനെ മുന്നിൽ നിന്ന് നയിച്ചു. 171 പന്തിൽ നിന്ന് 120 റൺസ് ആണ് താരം അടിച്ചത്. 19 ഫോർ താരം അടിച്ചു. അലിക് അത്നെസെ 82 റൺസും അടിച്ചു. 48 റൺസ് എടുത്ത് ബ്രെത്വെറ്റും നല്ല സംഭാവന ചെയ്തു‌.

ഇപ്പോൾ 23 റൺസുനമായി ഹോൾദറും 32 റൺസുമായി ജോഷുവ ഡിസിൽവയും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്‌