ഇംഗ്ലണ്ട് ഏര്‍പ്പെടുക നിയന്ത്രിത പരിശീലനത്തില്‍

Sports Correspondent

മോയിന്‍ അലി കോവിഡ് പോസിറ്റീവ് ആയ ശേഷം മറ്റു താരങ്ങളുടെ രണ്ടാം സാംപിള്‍ ഫലം നെഗറ്റീവ് ആയ ഘട്ടത്തില്‍ ഇംഗ്ലണ്ട് ശ്രീലങ്കയില്‍ നിയന്ത്രിത പരിശീലനത്തില്‍ മാത്രമായിരിക്കും എന്ന് ബോര്‍ഡ് അറിയിച്ചു. മോയിന്‍ അലിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ക്രിസ് വോക്സിന്റെ പരിശോധന ഫലം നെഗറ്റീവാണെങ്കിലും താരം ഐസൊലേഷനില്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്.

അലിയുടെ രണ്ടാമത്തെ ടെസ്റ്റിലും താരം പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്ന. നാളെ ഇംഗ്ലണ്ട് സംഘം അവരുട മൂന്നാമത്തെ ടെസ്റ്റിന് വിധേയരാകും.