ന്യൂസിലാണ്ട് പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് ചൊവ്വാഴ്ച പ്രഖ്യാപിക്കും

Sports Correspondent

ന്യൂസിലാണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ മേയ് 18ന് പ്രഖ്യാപിക്കുമെന്ന് സൂചന. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇംഗ്ലണ്ട് ഐപിഎല്‍ 2021ല്‍ കളിച്ച താരങ്ങള്‍ക്ക് പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.

ജോസ് ബട്ലര്‍ക്ക് ടീം വിശ്രമം നല്‍കുകയാണെങ്കില്‍ ബെന്‍ ഫോക്സിന് വിക്കറ്റ് കീപ്പര്‍ സ്ഥാനം ലഭിയ്ക്കുവാന്‍ സാധ്യത കൂടുതലാണ്.