2025 ജൂൺ 20 ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി ടീം ഇന്ത്യ ഇംഗ്ലണ്ടിൽ മൂന്ന് നാല് ദിna മത്സരങ്ങൾ കളിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. മെയ് 25 ന് അവസാനിക്കുന്ന തിരക്കേറിയ ഐപിഎൽ സീസണിന് ശേഷം കളിക്കാരെ ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അവരുടെ റെഡ്-ബോൾ ക്രിക്കറ്റ് താളം വീണ്ടെടുക്കാനും സഹായിക്കുന്നതിനാണ് ഈ തയ്യാറെടുപ്പ് മത്സരങ്ങൾ.
കൃത്യമായ തീയതികളും വേദികളും ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും ഇംഗ്ലണ്ട് ലയൺസിനെതിരെയായിരിക്കും മത്സരങ്ങൾ. പരമ്പരയിലെ ആദ്യ ടെസ്റ്റ് ലീഡ്സിൽ ആണ് നടക്കുന്നത്, ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ തുടക്കമാകും ഈ ടെസ്റ്റ്.