രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന്റെ ബാസ് ബോൾ

Newsroom

Picsart 24 07 21 00 00 16 869
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചുവരുന്നു. ഇന്ന് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ അവർ 248-3 എന്ന നിലയിലാണ്. അവർക്ക് ഇപ്പോൾ 207 റൺസിന്റെ ലീഡ് ഉണ്ട്. നേരത്തെ ഇന്ന് ആദ്യ സെഷനിൽ 457 റൺസിന് വെസ്റ്റിൻഡീസ് ഓളൗട്ട് ആയിരുന്നു.

ഇംഗ്ലണ്ട് 24 07 21 00 00 38 561

രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ട് ആക്രമിച്ചാണ് കളിച്ചത്. ഡക്കറ്റും പോപും രണ്ടാം ഇന്നിങ്സിലും 50നു മുകളിൽ എത്തി. ഡക്കറ്റ് 92 പന്തിൽ നിന്ന് 76 റൺസ് എടുത്തു. ഒലി പോപ് 67 പന്തിൽ നിന്ന് 51 റൺസും എടുത്തു.

ഇപ്പോൾ റൂട്ടും ഹാരി ബ്രൂകും ആണ് ക്രീസിൽ ഉള്ളത്. റൂട്ട് 67 പന്തിൽ നിന്ന് 37 റൺസുമായും ഹാരി ബ്രൂക് 78 പന്തിൽ നിന്ന് 71 റൺസുമായും ക്രീസിൽ നിൽക്കുന്നു.