ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, ഇഷാൻ, പ്രസീദ്, ശാർദുൽ എന്നിവർ ഇല്ല

Newsroom

Picsart 24 01 13 01 07 34 430
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇഷാൻ കിഷൻ, മുഹമ്മദ് ഷമി, പ്രസീദ് കൃഷ്ണ, ശാർദുൽ എന്നിവർ സ്ക്വാഡിൽ ഇല്ല. ഷമി പരിക്ക് കാരണം ആണ് ടീമിൽ ഇല്ലാത്തത്. ഷമി മൂന്നാം ടെസ്റ്റ് മുതൽ സ്ക്വാഡിൽ ഉണ്ടാകും.

ഇന്ത്യ 24 01 04 10 36 38 774

ധ്രുവ് ജുറൽ ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടി. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ആവേശ് ഖാനാണ് ടീമിൽ ഉള്ളത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇല്ലാത്ത അക്സർ പട്ടേലും കുൽദീപും ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ജനുവരി 25 മുതൽ 29 വരെ ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഫെബ്രുവരി 2 മുതൽ 6 വരെ വൈസാഗിലാണ് രണ്ടാം മത്സരം.

India squad for first two Tests vs England: Rohit Sharma (C), Shubman Gill, Yashasvi Jaiswal, Virat Kohli, Shreyas Iyer, KL Rahul (wk), KS Bharat (wk), Dhruv Jurel (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohammed Siraj, Mukesh Kumar, Jasprit Bumrah (VC), Avesh Khan.