ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത് എങ്കിലും അവസാനം ഇംഗ്ലണ്ടിന്റെ ക്ഷമ നശിച്ചത് കളിയുടെ രസം കൂട്ടി. ഇന്ത്യയുടെ താരങ്ങളായ ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ച്വറിക്ക് അരികെ നിൽക്കെ സ്റ്റോക്സ് സമനിലക്ക് ആയി കൈ നൽകാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

സ്റ്റോക്സിന്റെ സമനില ഷേക്ക് ഹാൻഡ് ഇന്ത്യ അംഗീകരിച്ചില്ല. ഇത് ഇംഗ്ലണ്ടിന്റെ ക്ഷമ നശിക്കാൻ കാരണമായി. സ്റ്റോക്സും മറ്റു ഇംഗ്ലണ്ട് താരങ്ങളും ജഡേജയെയും സുന്ദറിനെയും വാക്കുകൾ കൊണ്ട് ആക്രമിച്ചു.
ഹാരി ബ്രൂക്കിന്റെ ബൗളിൽ ആണോ നീ സെഞ്ച്വറി എടുക്കാൻ പോകുന്നത് എന്ന് സ്റ്റോക്സ് ജഡേജയോട് ചോദിച്ചത് മൈക്കുകളിൽ വ്യക്തമായിരുന്നു. സെഞ്ച്വറി വേണം എങ്കിൽ നേരത്തെ അങ്ങനെ കളിക്കണം എന്നായിരുന്നു എന്ന് ക്രോളിയും പറഞ്ഞു. പക്ഷെ ഇന്ത്യൻ താരങ്ങൾ പ്രകോപിതരായില്ല.
ബ്രൂക്ക് അടുത്ത ഓവറുകളിൽ ഫുൾടോസ് എറിഞ്ഞ് കളിയെ നിസ്സാരമാക്കിയതും ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തത് ആയിരുന്നു. എങ്കിലും രണ്ട് ഇന്ത്യൻ താരങ്ങളും സെഞ്ച്വറി ആയി അത് ആഹ്ലാദിച്ചു. എന്നിട്ട് മാത്രമാണ് ഇന്ത്യ സമനിലക്ക് കൈ നൽകിയത്. ഇരുവരും ഈ സെഞ്ച്വറി അർഹിച്ചിരുന്നു എന്നും അതാണ് കളി തുടർന്നത് എന്നും ഗിൽ മത്സര ശേഷം പറഞ്ഞു.