തുടക്കത്തിലെ തകർച്ചക്ക് ശേഷം ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. തുടക്കത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്കെതിരെ തകർന്നെങ്കിലും തുടർന്ന് ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇംഗ്ലണ്ട് ഇന്ത്യയേക്കാൾ 52 റൺസ് പിറകിലാണ്.

5 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ തകർച്ചയിലായ ഇംഗ്ലണ്ടിന്റെ ഓലി പോപ്പും ജോണി ബെയർസ്റ്റോയും ചേർന്ന് രക്ഷിക്കുകയായിരുന്നു. പോപ്പ് 38 റൺസ് എടുത്തും ബെയർസ്റ്റോ 34 റൺസ് എടുത്തും പുറത്താവാതെ നിൽക്കുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി ഇന്ന് വീണ 2 വിക്കറ്റും വീഴ്ത്തിയത് ഉമേഷ് യാദവാണ്. 31 റൺസ് എടുത്ത ഡേവിഡ് മലനും 1 റൺസ് എടുത്ത് ക്രെയ്ഗ് ഓവർട്ടനുമാണ് ഇന്ന് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ ഉമേഷ് യാദവ് 3 വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.