ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ഇന്ത്യയുടെ ചേസിംഗ് റെക്കോർഡ് മറികടന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇന്നലെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ 340 റൺസ് മറികടന്നതോടെയാണ് ഇന്ത്യയുടെ പേരിലുള്ള റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് ഇംഗ്ലണ്ട് 340 റൺസോ അതിൽ അധികമോ പിന്തുടർന്ന് ജയിക്കുന്നത്. മൂന്ന് തവണ 340 റൺസോ അതിൽ അധികമോ പിന്തുടർന്ന് ജയിച്ച ഇന്ത്യയുടെ റെക്കോർഡാണ് ഇംഗ്ലണ്ട് ഇതോടെ മറികടന്നത്. രണ്ടു തവണ 340ൽ അധിക റൺസ് പിന്തുടർന്ന് ജയിച്ച സൗത്ത് ആഫ്രിക്കയും ഓരോ തവണ വീതം 340ൽ അധികം റൺസ് പിന്തുടർന്ന് ജയിച്ച ഓസ്ട്രേലിയയും ന്യൂ സിലാൻഡുമാണ് ഈ പട്ടികയിൽ ഇടം പിടിച്ച ടീമുകൾ.
2019ൽ ഇത് മൂന്നാമത്തെ തവണയാണ് 340 റൺസിൽ കൂടുതൽ രണ്ടാമത് ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് മറികടക്കുന്നത്. പാകിസ്താനതിരെയുള്ള അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 340 റൺസ് മറികടന്ന ഇംഗ്ലണ്ട് ഈ പരമ്പരയിലെ തന്നെ മൂന്നാമത്തെ ഏകദിനത്തിലും 358 റൺസ് പിന്തുടർന്നിരുന്നു. തങ്ങളുടെ നാട്ടിൽ നടക്കുന്ന ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ടിന് തന്നെയാണ് കൂടുതൽ ജയാ സാധ്യതകൾ.