ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു, ഇംഗ്ലണ്ടിന് 189 റൺസ് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ന് ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സിൽ 248 റൺസിന് ഓൾ ഔട്ടാക്കി കൊണ്ടാണ് ഇംഗ്ലണ്ട് വിജയം നേടിയത്. 189 റൺസിനായിരുന്നു വിജയം. ഇന്ന് മൂന്ന് വിക്കറ്റുമായി സ്റ്റോക്സാണ് ഇംഗ്ലണ്ട് ജയം എളുപ്പമാക്കിയത്‌. രണ്ട് ഇന്നിങ്സിലും ബാറ്റു കൊണ്ട് ഇംഗ്ലണ്ടിന് കരുത്താവുകയും ഒപ്പം അവസാനം ബൗളു കൊണ്ടും മിന്നിയ സ്റ്റോക്സ് തന്നെയാണ് മാൻ ഓഫ് ദി മാച്ചായതും.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ 84 റൺസ് എടുത്ത മലാനും 50 റൺസ് എടുത്ത ഡികോക്കും മാത്രമാണ് ചെറുത്തു നിന്നത്. ക്യാപ്റ്റൻ ഡുപ്ലിസിസ് വെറും 19 റൺസ് എടുത്ത് പുറത്തായി. ആൻഡേഴ്സൺ, ഡെൻലി എന്നവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കൻ തകർച്ചയിൽ പ്രധാന പങ്കുവഹിച്ചു.