രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം

Sports Correspondent

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനെ 39.4 ഓവറിൽ 202 റൺസിന് എറിഞ്ഞിട്ട ശേഷം ഇംഗ്ലണ്ട് 32.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയാണ് വിജയം കുറിച്ചത്.

68 റൺസ് നേടി ഷായി ഹോപും 63 റൺസ് നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും മാത്രമാണ് വെസ്റ്റിന്‍ഡീസിനായി റൺസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിനായി സാം കറനും ലിയാം ലിവിംഗ്സ്റ്റണും മൂന്ന് വീതം വിക്കറ്റും ഗസ് അറ്റ്കിന്‍സണും റെഹാന്‍ അഹമ്മദും രണ്ട് വീതം വിക്കറ്റും നേടി.

ഇംഗ്ലണ്ടിനായി വിൽ ജാക്സ് 73 റൺസും ജോസ് ബട്‍ലര്‍ (58*) ഹാരി ബ്രൂക്ക്(43*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വെസ്റ്റിന്‍ഡീസിനായി ഗുഡകേഷ് മോടി 2 വിക്കറ്റ് നേടി.